കൊച്ചി: ദേശീയ ശരാശരിയേക്കാൾ ഉയർന്ന നഗര വളർച്ചാ നിരക്കുള്ള കേരളം, നഗരവൽക്കരണത്തിന്റെ വെല്ലുവിളികളെ നേരിടാൻ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച പറഞ്ഞു.(Kerala preparing to tackle ubranisation challenges)
സംസ്ഥാനത്തിനായി ഒരു നഗരനയം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) സംഘടിപ്പിച്ച നഗര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചിയിലാണ് കോൺക്ലേവ് നടക്കുന്നത്.