തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ പൂജാ ബംപർ BR-106 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് പാലക്കാട് നിന്നുള്ള ഏജന്റായ എസ്. സുരേഷാണ് വിറ്റത്. 40 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഓരോ ടിക്കറ്റിനും 300 രൂപയായിരുന്നു വില. 5 പരമ്പരകളിലുമായി 3,32,130 സമ്മാനങ്ങളാണ് ആകെ നൽകുന്നത്.(Kerala Pooja Bumper BR-106 lottery results)
ഒന്നാം സമ്മാനം ലഭിച്ച JD 545542 എന്ന ടിക്കറ്റിന്റെ മറ്റ് സീരീസുകളായ JA 545542, JB 545542, JC 545542, JE 545542 എന്നീ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.
മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും (ഓരോ പരമ്പരയിലും രണ്ട് വീതം). JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838, JD 354656, JE 824957 എന്നീ ടിക്കറ്റുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്.
കൂടാതെ, നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 5 പരമ്പരകൾക്കും (JA 170839, JB 404255, JC 585262, JD 259802, JE 645037), അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 5 പരമ്പരകൾക്കും ലഭിക്കും. 5000, 1000, 500, 300 രൂപയുടെ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.
ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം.
ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.