തിരുവനന്തപുരം : നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഓൺലൈനായി ഇടുന്നത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇപ്പോൾ ജെമിനിയുടെ എഡിറ്റിങ് ടൂൾ ഉപയോഗിച്ച് നിർമിച്ച ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ താരം.
മരിച്ചുപോയ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഫോട്ടോ, പ്രിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ബാല്യത്തിലെ ഫോട്ടോ തുടങ്ങിയവ നിർമിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതാണ് പുതിയ ട്രെൻഡ്. മറ്റ് എഡിറ്റിങ്ങുകളും ഇത്തരം എഐ ടൂളുകളിൽ ലഭ്യമാണ്. എന്നാൽ ഇത്തരം എഐ ടൂളുകൾ പണി തരുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വെറും പണിയല്ല എട്ടിന്റെ പണി.
ഇതോടെ സ്വന്തം ചിത്രങ്ങൾ മനോഹരമാക്കാൻ എ ഐക്ക് നൽകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസും രംഗത്തെത്തി. എഐ ഉപയോഗിച്ച് പുതിയ ട്രെൻഡുകൾക്ക് അനുസരിച്ച് ചിത്രങ്ങൾ നിർമിക്കുന്നവർക്ക് ഭാവിയിൽ അവ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതായി കേരള പൊലീസ് അറിയിച്ചു.
പല സൈബർ കുറ്റകൃത്യങ്ങൾക്കും, എഐ മോഡലുകൾ വികസിപ്പിക്കുന്നതിനും നിങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം. അതിനാൽ ജാഗ്രതയോടെ ഇത്തരം പുതുയ ആപ്ലിക്കേഷനുകളേയും ട്രെൻഡുകളേയും സമീപിക്കുക.