തിരുവനന്തപുരം : പാർട്ടി പറയുന്നത് അനുസരിച്ചാണ് കേരള പൊലീസ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ ക്രൂരതയിൽ സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല.
മാർക്സിസ്റ്റുകാർക്ക് മാത്രം പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പൊലീസുകാർ ദാസ്യവേല അവസാനിപ്പിക്കണം..എട്ടുമാസം കഴിഞ്ഞാൽ യുഡിഎഫ് ഗവൺമെന്റ് വരാനിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പൊലീസിന് നാണക്കേടായ കസ്റ്റഡി മർദ്ദനങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ട്വന്റി ഫോറിനോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.പൊലീസ് സേന തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു.