തിരുവനന്തപുരം : പ്രണയ നൈരാശ്യം മൂലം മനസ് തകർന്ന് അയിലം പാലത്തിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ച പോത്തൻകോട് സ്വദേശിയായ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി ആറ്റിങ്ങൽ പോലീസ്. (Kerala Police foils Suicide attempt)
23കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. എന്ത് പ്രശ്നം ഉണ്ടെങ്കിലും പരിഹരിക്കാം എന്ന് പറഞ്ഞാണ് ഇയാളെ ആശ്വസിപ്പിച്ച് മുകളിലേക്ക് കയറ്റിയത്.
ആറ്റിങ്ങല്‍ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരന്‍ പിള്ളയും ചേർന്നാണ് ഈ ദൗത്യം നിർവ്വഹിച്ചത്.