വ്യവസായ രംഗത്ത് കേരളം മുന്നേറ്റത്തിൻ്റെ പാതയിൽ: പി രാജീവ്

വ്യവസായ രംഗത്ത് കേരളം മുന്നേറ്റത്തിൻ്റെ പാതയിൽ: പി രാജീവ്
Published on

വ്യവസായ രംഗത്ത് സംസ്ഥാനം മുന്നേറ്റത്തിൻ്റെ പാതയിൽ എന്ന് മന്ത്രി പി രാജീവ്. കൂടുതൽ കൺവെൻഷൻ സെൻ്ററുകൾ കേരളത്തിൽ എത്തണമെന്നും മന്ത്രി പറഞ്ഞു. കിൻഫ്ര കൺവെൻഷൻ സെൻ്റർ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണിമുടക്ക് കണ്ടുപിടിച്ചതും നിലനിൽക്കുന്നതും കേരളത്തിലാണെന്നാണ് പലരുടെയും ധാരണ, എന്നാൽ യാഥാർത്ഥ്യം അതല്ല എന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽ വലിയ തോതിൽ നിക്ഷേപം എത്തുന്നുണ്ട്.

ലോജിസ്റ്റിക്സ് മേഖലയിൽ മാത്രം 2000 കോടിയിൽപ്പരം രൂപയുടെ നിക്ഷേപം വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിന്റെ ഭാഗമായുള്ള എക്സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണവും പൂർത്തിയായിരിക്കുന്നുവെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com