
തിരുവനന്തപുരം : കഫ് സിറപ്പ് ഉപയോഗിക്കുന്നതിൽ കേരളം നിബന്ധനകൾ കർശനമാക്കി. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്ന് നൽകരുത് എന്നാണ് നിർദേശം. (Kerala on Cough Syrup usage )
ഇത് സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനായി മൂന്നംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചു. സമിതിയിൽ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്‍റ് എന്നിവരാണ് ഉള്ളത്.
കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാർഗരേഖ തയ്യാറാക്കും. ഡോക്ടറുടെ പഴയ കുറിപ്പടി വെച്ചും കുട്ടികൾക്ക് മരുന്ന് നൽകാൻ പാടില്ല.