തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ഛത്തീസ്ഗഡിലേക്ക്. അദ്ദേഹത്തോടൊപ്പം റോജി എം ജോൺ എം എൽ എയുമുണ്ട്.(Kerala Nuns arrested in Chhattisgarh)
സർക്കാരിൽ നിന്നുൾപ്പെടെ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് ഇവരുടെ കുടുംബം പറയുന്നത്. അതേസമയം, പാർലമെൻ്റിൽ ഇന്നും ഈ വിഷയം ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.