Nuns : കന്യാസ്ത്രീകളുടെ അറസ്റ്റ് : മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് വോയ്‌സ് ഓഫ് നൺസ്

നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാന്‍ നാടകശാലകള്‍ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിമാര്‍ അതിന് വേദികള്‍ ഒരുക്കിയപ്പോഴും ഈ കന്യാസ്ത്രീ സ്നേഹം എവിടെ ആയിരുന്നുവെന്നാണ് അവർ ചോദിച്ചത്
Kerala Nuns arrested in Chhattisgarh
Published on

കോട്ടയം : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണത്തിൽ കടുത്ത ഭാഷയിൽ വിമർശനമറിയിച്ച് വോയ്‌സ് ഓഫ് നൺസ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരണമറിയിച്ചത് വോയ്‌സ് ഓഫ് നൺസ് പി ആർ ഒയും കന്യാസ്ത്രീയും അഭിഭാഷകയുമായ സിസ്റ്റർ ജോസിയ ആണ്. (Kerala Nuns arrested in Chhattisgarh)

നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാന്‍ നാടകശാലകള്‍ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിമാര്‍ അതിന് വേദികള്‍ ഒരുക്കിയപ്പോഴും ഈ കന്യാസ്ത്രീ സ്നേഹം എവിടെ ആയിരുന്നുവെന്നാണ് അവർ ചോദിച്ചത്. 'ദീപിക'യിൽ എഡിറ്റോറിയൽ എഴുതുന്നത് പിതാക്കന്മാർ അല്ല, അവര്‍ സഭയുടെ തലവന്മാരാണ് എന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com