കണ്ണൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കെ സി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലിനെ അനുകൂലിക്കുന്നതായി സി പി എം നേതാവ് പി ജയരാജൻ. (Kerala Nuns arrested in Chhattisgarh)
കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ ഒരു കോൺഗ്രസ് എം പി ഉണ്ടായിരുന്നില്ല എന്നും, അത് വയനാട്ടിലെ എം പിയായ പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവും വിഷയത്തിൽ ഇടപെട്ടില്ലെന്നും ഇത് അഖിലേന്ത്യ വിഷയം ആണെന്നും അദ്ദേഹം വ്യക്തമാക്കി.