Nuns : 'കോൺഗ്രസുകാർ ഡൽഹിയിൽ സമരം ചെയ്യുമ്പോൾ ഛത്തീസ്ഗഡിൽ നിന്നുള്ള എം പിയെ കാണുന്നില്ല': ജോർജ് കുര്യൻ

രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാകാം അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.
Nuns : 'കോൺഗ്രസുകാർ ഡൽഹിയിൽ സമരം ചെയ്യുമ്പോൾ ഛത്തീസ്ഗഡിൽ നിന്നുള്ള എം പിയെ കാണുന്നില്ല': ജോർജ് കുര്യൻ
Published on

തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോൺഗ്രസുകാർ ഡൽഹിയിൽ സമരം ചെയ്യുമ്പോൾ ഛത്തീസ്ഗഡിൽ നിന്നുള്ള എം പിയെ കൂട്ടത്തിൽ കാണുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Kerala Nuns arrested in Chhattisgarh)

ഇന്നലെ ലോക്സഭയിൽ ബഹളം വച്ചപ്പോഴും ഛത്തീസ്ഗഡിൽ നിന്നുള്ള എം പി പ്രതികരിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപരിവർത്തനം നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്നും, അവിടെ പരിഗണിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാകാം അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com