തിരുവനന്തപുരം : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ നിയമ സഹായം ലഭ്യമാക്കാനായി കേരളത്തിൽ നിന്നുള്ള ബി ജെ പിയുടെ പ്രതിനിധി ഇന്ന് റായ്പൂരിൽ എത്തും. (Kerala Nuns arrested in Chhattisgarh)
ഇത് ബി ജെ പി നേതാവ് അനൂപ് ആൻ്റണിയാണ്. അദ്ദേഹം ഇന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയെയടക്കം കാണും. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.
അതേസമയം, പ്രതിപക്ഷ എം പിമാരുടെ സംഘവും ഇവിടേക്ക് പുറപ്പെട്ടു. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹന്നാൻ എന്നിവർ ദുർഗിലെത്തും. നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് വൈദികരുടെ ആവശ്യം.