തിരുവനന്തപുരം : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌ത കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും.(Kerala Nuns arrested in Chhattisgarh )
ഇത് പരിഗണിക്കുന്നത് ദുർഗ് സെൻഷൻസ് കോടതിയാണ്. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കീഴ്‌ക്കോടതിയുടെ നടപടിക്ക് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്.
സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. ഇതിനെതിരായ പ്രതിഷേധങ്ങൾ ഇന്നും തുടരും.