Nuns : 'പുറത്തിറക്കിയത് മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അറിയാം': കന്യാസ്ത്രീകളുടെ അറസ്റ്റിൽ ദീപികയിൽ മുഖപ്രസംഗം, പള്ളികളിൽ ഇടയലേഖനം

ന്യൂന പക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാൻ നാടുനിറങ്ങുന്ന ജ്യോതി ശർമ്മമാരും അവരുടെ കേരളത്തിലെ വിശപ്പതിപ്പുകളും ഫണമടക്കിക്കിടപ്പുണ്ടെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
Kerala Nuns arrest in Chhattisgarh
Published on

കോട്ടയം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. കന്യാസ്ത്രീകളെ പുറത്തിറക്കിയതും അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അറിയാമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. (Kerala Nuns arrest in Chhattisgarh)

അതൊക്കെ ക്രിസ്ത്യാനികളെ ആരും പറഞ്ഞ് മനസിലാക്കേണ്ടതില്ല എന്നും ഇതിൽ പറയുന്നു. അതേസമയം, പള്ളികളിൽ ഇടയലേഖനവും വായിച്ചു. അറസ്റ്റിൽ പ്രതിഷേധം തുടരുമെന്നാണ് ഇതിൽ പറയുന്നത്. ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിൽ ഇത് പ്രതിഷേധാർഹമാണെന്ന് വ്യക്തമാക്കുന്നു.

ന്യൂന പക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാൻ നാടുനിറങ്ങുന്ന ജ്യോതി ശർമ്മമാരും അവരുടെ കേരളത്തിലെ വിശപ്പതിപ്പുകളും ഫണമടക്കിക്കിടപ്പുണ്ടെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com