പുതുവർഷത്തിൽ റെക്കോർഡ് വിൽപനയുമായി ബവ്‌കോ; ഒറ്റദിവസം വിറ്റത് 125 കോടിയുടെ മദ്യം | Kerala New Year liquor sales

Kerala New Year liquor sales
Updated on

തിരുവനന്തപുരം: 2026-നെ വരവേറ്റ പുതുവത്സരത്തലേന്ന് കേരളത്തിൽ മദ്യവിൽപനയിൽ വൻ കുതിച്ചുചാട്ടം. 2025 ഡിസംബർ 31-ന് മാത്രം സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകളിലൂടെയും വെയർഹൗസുകളിലൂടെയും 125.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 108.71 കോടിയായിരുന്നു. ഒരു വർഷത്തിനിടെ 16.93 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

മുന്നിൽ നിൽക്കുന്ന ഔട്ട്‌ലെറ്റുകൾ:

കടവന്ത്ര (എറണാകുളം): 1.17 കോടി രൂപ (ഒന്നാം സ്ഥാനം)

പാലാരിവട്ടം (എറണാകുളം): 95.09 ലക്ഷം രൂപ (രണ്ടാം സ്ഥാനം)

എടപ്പാൾ (മലപ്പുറം): 82.86 ലക്ഷം രൂപ (മൂന്നാം സ്ഥാനം)

ഏറ്റവും കുറഞ്ഞ വിൽപന: തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്‌ലെറ്റിൽ (4.61 ലക്ഷം രൂപ).

വിദേശമദ്യവും ബിയറും വൈനും ഉൾപ്പെടെ ആകെ 2.07 ലക്ഷം കെയ്‌സ് മദ്യമാണ് ഒറ്റദിവസം കൊണ്ട് മലയാളി കുടിച്ചുതീർത്തത്.

സാമ്പത്തിക വർഷത്തെ കണക്ക്: ഈ സാമ്പത്തിക വർഷം (2025-26) ഡിസംബർ 31 വരെയുള്ള ബവ്‌കോയുടെ ആകെ വിൽപന 15,717.88 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 14,765.09 കോടി രൂപയായിരുന്നു. ഏകദേശം ആയിരം കോടി രൂപയുടെ അധിക വിൽപനയാണ് ഈ വർഷം ഇതുവരെ നടന്നിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com