കേരള മീഡിയ അക്കാദമി ക്വിസ് പ്രസ്: ടീം രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരള മീഡിയ അക്കാദമി ക്വിസ് പ്രസ്: ടീം രജിസ്ട്രേഷന്‍ ആരംഭിച്ചു
Published on

കേരള മീഡിയ അക്കാദമി ഹയര്‍സെക്കന്‍ഡറി - കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ ക്വിസ് പ്രസ് 2025 എന്ന പേരില്‍ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന കേരള മീഡിയ അക്കാദമി ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഭാഗമായാണ് മത്സരം. മത്സരം ദൂരദര്‍ശനിലും ജീവന്‍ ടിവിയിലും സംപ്രേഷണം ചെയ്യും. ക്വിസ് മാസ്റ്റര്‍ ജി.എസ് പ്രദീപ് മത്സരം നയിക്കും. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. ഉയര്‍ന്ന പ്രായപരിധി 22 വയസ്.

സെപ്റ്റംബര്‍ 30 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി ഭവനില്‍ പ്രാഥമിക മത്സരങ്ങള്‍ നടക്കും. ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് ഫൈനല്‍ മത്സരം. വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. രണ്ടാം സമ്മാനം 60,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കുന്നവര്‍ https://forms.gle/q7AFgqDqg8cB6KoL9 ലിങ്ക് വഴി സെപ്റ്റംബര്‍ 25ന് വൈകീട്ട് അഞ്ച് മണിക്കകം ടീം രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍: 0484 2422275, 0471 2726275, 9633214169

Related Stories

No stories found.
Times Kerala
timeskerala.com