വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർഥിനികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ എംപവർ പദ്ധതിയുമായി കേരള നോളെജ് ഇക്കോണമി മിഷൻ | Kerala Knowledge Economy Mission

Kerala Knowledge Economy Mission
Published on

വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർഥിനികളുടെ പങ്കാളിത്തം വർധിപ്പിക്കുക, വിദ്യാർഥിനികളെ തൊഴിൽ സജ്ജരാക്കുക, നവലോക തൊഴിൽ പരിചയം ആർജ്ജിക്കുക എന്നീ ലക്ഷ്യവുമായി കേരള നോളെജ് ഇക്കോണമി മിഷൻ ആവിഷ്‌കരിച്ച പദ്ധതിയാണ് emPOWER (എംപവർ). വിദ്യാർഥിനികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സംസ്ഥാനത്തെ വനിതാ കോളേജുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

കരിയറിൽ ഉയർച്ച നേടാൻ വിദ്യാർത്ഥിനികളെ മാനസികമായി തയ്യാറാക്കുക, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാൻ കരുത്തുപകരുക എന്നിവയാണ് പദ്ധതി ഊന്നൽ നൽകുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി ‘ഏകദിന കരിയർ ക്ലാരിറ്റി ആൻഡ് വർക്ക് റെഡിനെസ്’ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു. 56 വനിതാ കോളേജുകളിലാണ് ആദ്യഘട്ടം (എംപവർ) നടത്തുന്നത്.

തൊഴിൽ നിയമങ്ങൾ, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, കരിയർ ബ്രേക്ക്, കരിയർ ഗോൾ & ഗ്രോത്ത്, ഇന്റർവ്യൂ പ്രിപ്പറേഷൻ, റെസ്യുമെ ബിൽഡിങ്, ഇൻഡസ്ട്രി എക്‌സ്‌പേർട് സെഷൻ തുടങ്ങിയവ വർക്ക്‌ഷോപ്പിന്റെ (ഭാഗമാകും). എംപവർ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വർക്ക് ഷോപ്പ് ഇന്ന് (മാർച്ച് 13 ന്) കോഴിക്കോട് ജില്ലയിൽ ആരംഭിക്കും. വെള്ളാനൂർ സാവിത്രി ദേവി സാബൂ മെമ്മോറിയൽ വിമൻസ് കോളേജിലാണ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം.

വിജ്ഞാന തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷൻ ആരംഭിച്ച തൊഴിലരങ്ങത്തേക്ക് പദ്ധതിക്കു കീഴിലാണ് emPOWER (എംപവർ).

തൊഴിൽ നേടുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മറികടന്ന് അവരെ തൊഴിൽ നേടാൻ പ്രാപ്തരാക്കുകയും ആവശ്യമായ എല്ലാ പിന്തുണയും കേരള നോളെജ് ഇക്കോണമി മിഷൻ ആദ്യാവസാനം ലഭ്യമാക്കുന്നു.

പദ്ധതിയുടെ രണ്ടാമത്തെ വർക്ക്‌ഷോപ്പ് മാർച്ച് 14 ന് മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി ബാഫഖി യത്തീംഖാന ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടത്തും. മാർച്ച് മാസത്തോടെ എല്ലാ ജില്ലകളിലും വർക്ക്‌ഷോപ്പുകൾ പൂർത്തിയാക്കും.

Related Stories

No stories found.
Times Kerala
timeskerala.com