കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0' വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ 85 സ്‌കൂളുകൾ | Reality show

ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും
KITE
Updated on

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ 85 സ്‌കൂളുകൾ ഇടംപിടിച്ചു. (Reality show)

ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ. തിരഞ്ഞെടുത്ത സ്‌കൂളുകളുടെ പട്ടികയും മുൻ എഡിഷനുകളുടെ വീഡിയോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com