HC : 27 ഏക്കറിൽ 3 ടവറുകളിലായി ജുഡീഷ്യൽ സിറ്റി : കേരള ഹൈക്കോടതി പുതിയ സ്ഥലത്തേക്ക് മാറുന്നു, അംഗീകാരം നൽകി മന്ത്രിസഭാ യോഗം

പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുമായി കളമശ്ശേരിയിലെ സ്ഥലം സന്ദർശിച്ചതിന് ശേഷമാണ്
Kerala HC new Judicial city
Published on

കൊച്ചി : ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരം നൽകിയെന്ന് മന്ത്രി പി രാജീവ്. ഇതിനായി എച്ച് എം ടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് നീക്കം. (Kerala HC new Judicial city)

പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ഭയന്ററ വകുപ്പിനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ തീരുമാനം 2023 ലെ മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൻ്റെ തീരുമാനമനുസരിച്ചുള്ള നടപടികളുടെ തുടർച്ചയായി ആണ്.

പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുമായി കളമശ്ശേരിയിലെ സ്ഥലം സന്ദർശിച്ചതിന് ശേഷമാണ്. 27 ഏക്കറിൽ 3 ടവറുകളിലായി ആണ് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com