തിരുവനന്തപുരം : സ്‌കൂൾ രേഖകളിൽ മതത്തിൻ്റെ കോളം രേഖപ്പെടുത്താതെ കുട്ടികളെ വളർത്താൻ തീരുമാനിക്കുന്ന മാതാപിതാക്കളെ അഭിനന്ദിച്ച് കേരള ഹൈക്കോടതി ജസ്റ്റിസ് വി ജി അരുൺ. (Kerala HC judge VG Arun)
മതത്തിൻ്റെ അതിർ വരമ്പുകൾ ഇല്ലാതെ വളരുന്ന കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം സംസാരിച്ചത് കേരള യുക്തിവാദി സംഘത്തിന്റെ എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കുന്ന ചടങ്ങിലാണ്.
മറ്റുള്ളവർ പകച്ച് നിൽക്കുമ്പോഴും അത്തരം കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.