തിരുവനന്തപുരം: 2 അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തൃശ്ശൂർ-ഗുരുവായൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം.(Kerala has been allotted 2 Amrit Bharat trains)
തിരുവനന്തപുരം - ഹൈദരാബാദ് സർവ്വീസ് കേരളത്തെ തെലങ്കാനയുമായി ബന്ധിപ്പിക്കുന്ന അതിവേഗ സർവീസ് ആണ്. തിരുവനന്തപുരം - താംബരം (ചെന്നൈ) സർവ്വീസ് യാത്രക്കാർക്ക് വലിയ ഗുണകരമാകും.
സാധാരണക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ തന്നെ ദീർഘദൂര യാത്രകൾ ചെയ്യാൻ സാധിക്കുമെന്നതാണ് അമൃത് ഭാരത് ട്രെയിനുകളുടെ പ്രത്യേകത. നേരത്തെ തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിച്ചതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും നന്ദി പറയുന്നതായും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.