തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ച മുതൽ വെളിച്ചെണ്ണ വില നിയന്ത്രണത്തിന് നടപടികളുമായി സർക്കാർ. സംരംഭകരുമായി അമിത ലാഭം ഒഴിവാക്കാൻ ചർച്ച നടത്തിയിരുന്നു. (Kerala Govt's action on Coconut prices )
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കും. ഒരു കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.