
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനേകം പ്രഖ്യാപനങ്ങൾക്ക് വാതിൽ തുറന്ന് സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ തുക കൂട്ടുന്ന കാര്യം സർക്കാർ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.(Kerala Govt to increase welfare pension amount )
ഇത് 400 രൂപ കൂട്ടി 2000 രൂപ ആക്കാനാണ് നീക്കം. ഈ മാസം തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനാണ് സാധ്യത.
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും, ശമ്പള പരിഷ്ക്കരണവും ആലോചനയിലുണ്ട്.