
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ജനഹിതമറിയാൻ സംസ്ഥാന സർക്കാർ. ഇതിനായി നവകേരള ക്ഷേമ സർവ്വേയുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും.(Kerala Govt to conduct Survey)
മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സർവ്വേയുടെ ഏകോപനവും വിലയിരുത്തലും നിർവ്വഹിക്കും. പിണറായി സർക്കാർ തുടർഭരണമെന്ന ലക്ഷ്യവുമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളോട് നേരിട്ട് സംസാരിച്ച് ജനഹിതം അറിയാനാണ് ലക്ഷ്യം.
സാക്ഷരതാ സർവ്വേ മാതൃകയിൽ കോളേജ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് നടത്തുന്നത്. ഇതിനായി ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം ഉൾപ്പടെ വിശദമായ മൊഡ്യൂൾ തയ്യാറാക്കി.