
കോഴിക്കോട്: ഷിരൂരിൽനിന്ന് അര്‍ജുനെ കണ്ടെത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ നന്ദി പറയണമെന്ന് എം.കെ. രാഘവന് എംപി. തെരച്ചിലിനായുള്ളചെലവ് മുഴുവൻ വഹിച്ചത് കർണാടക സർക്കാരണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗംഗാവാലി പുഴയിൽനിന്ന് ഇന്നലെ വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ കാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.