
തിരുവനന്തപുരം : കേരളത്തിലെ സ്‌കൂൾ സമയമാറ്റത്തിൽ ഉത്തരവിറക്കി സർക്കാർ. ഹൈസ്കൂളുകളിൽ ഇനി മുതൽ അര മണിക്കൂർ അധിക പഠനം ഉണ്ടായിരിക്കും. (Kerala Govt on school timings)
രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാണ് ഹൈസ്‌കൂൾ ക്ലാസുകൾ. 15 മിനിറ്റുകൾ വീതമാണ് കൂട്ടിയിരിക്കുന്നത്.
സമയക്രമത്തിൽ മാറ്റം വരുത്തിയത് 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ്.