തിരുവനന്തപുരം : ഒടുവിൽ വഴങ്ങി സംസ്ഥാന സർക്കാർ. എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനത്തിൽ സർക്കാർ നിർണായക തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. എൻ എസ് എസിന് അനുകൂലമായ വിധി മറ്റെല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമാക്കുമെന്നാണ് ഇവരറിയിച്ചത്. (Kerala Govt on Aided School Disability Recruitment)
ഇക്കാര്യം പ്രഖ്യാപിച്ചത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സർക്കാർ ഇതിന് വേണ്ടി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒടുവിൽ കത്തോലിക്കാ സഭയുടെ ആവശ്യം സർക്കാർ അംഗീകരിക്കുന്ന കാഴ്ചയാണ് ഇത്. ഇതേച്ചൊല്ലി സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നു.