തിരുവനന്തപുരം : സർക്കാർ പാനൽ തള്ളിയുള്ള താൽക്കാലിക വി സി നിയമനത്തിൽ ഉറച്ച് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. കഴിഞ്ഞ ദിവസം മന്ത്രി ആർ ബിന്ദുവും പി രാജീവുമടക്കം അദ്ദേഹത്തെ കാണാനെത്തിയിട്ടും നിലപാടിൽ മാറ്റം ഉണ്ടായിട്ടില്ല.(Kerala govt - Governor clash)
ഈ കൂടിക്കാഴ്ചയിൽ അദ്ദേഹം നേരിട്ട് എതിർപ്പറിയിച്ചു. തൻ്റെ ഉത്തമബോധ്യത്തിൻ്റെയും നിയമോപദേശത്തിൻ്റെയും അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് അദ്ദേഹം പറഞ്ഞത്.
സസ്പെൻഷനിലുള്ള രജിസ്ട്രാർ അനിൽ കുമാറിന് സർക്കാർ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിലും ഗവർണർക്ക് അതൃപ്തിയുണ്ട് എന്നത് പ്രകടമാണ്.