തിരുവനന്തപുരം : സാങ്കേതിക സർവ്വകലാശാലകളിലെ സ്ഥിരം വി സി നിയമനം സംബന്ധിച്ച് സെർച്ച് കമ്മിറ്റിയിലേക്ക് സുപ്രീംകോടതി നിർദേശപ്രകാരം പേരുകൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ. (Kerala Govt and Governor clash)
തയ്യാറാക്കിയിരിക്കുന്നത് 10 പേരടങ്ങിയ പട്ടികയാണ്. ഇന്ന് തന്നെ ഇത് കോടതിയിൽ സമർപ്പിച്ചേക്കും. ഗവർണറോടും സർക്കാരിനോടും പേരുകൾ നിർദേശിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പട്ടിക സമർപ്പിക്കാൻ കൂടുതൽ സമയം ചോദിക്കാൻ ആവശ്യപ്പെടാനൊരുങ്ങുകയാണ് ഗവർണർ.