തിരുവനന്തപുരം : സർവ്വകലാശാലകളിൽ താൽക്കാലിക വി സിമാരെ നിയമിച്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങി സർക്കാർ. ഗവർണർ കെ ടി യു-ഡിജിറ്റൽ സർവ്വകലാശാലകളിൽ വി സി നിയമനം നടത്തിയത് സർക്കാർ പാനൽ തള്ളിക്കൊണ്ടാണ്. (Kerala Govt against Governor)
അതിനാൽ തന്നെ ഗവർണറുടെ സമവായ ചർച്ച ബഹിഷ്‌ക്കരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നാളത്തെ ചർച്ചയിൽ ഉന്നത വിദ്യാഭ്യാസ, നിയമ മന്ത്രിമാർ പങ്കെടുക്കുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ചർച്ച ബഹിഷ്‌ക്കരിക്കാനാണ് സാധ്യത.