പാലക്കാട് : ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നുവരെ 'ബഹുമാനപ്പെട്ട' എന്ന് അഭിസംബോധന ചെയ്യുന്നത് വിലക്കാൻ സാധിക്കില്ലെന്ന് സർക്കാർ. ഇതിനായി പ്രത്യേകം ഉത്തരവിറക്കിയിട്ടില്ല എങ്കിലും പദവികളെ ആദരസൂചകമായ വാക്കുകളിലൂടെ അഭിസംബോധന ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയിലെ സുജന മര്യാദ ആണെന്നാണ് പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പ് വ്യക്തമാക്കുന്നത്. (Kerala Govt about Official Letter)
മറുപടി നൽകിരിക്കുന്നത് പാലക്കാടുകാരനായ ബോബൻ മാട്ടുമന്ത നൽകിയ വിവരാവകാശ രേഖയിലാണ്. അദ്ദേഹം ജനാധിപത്യത്തിൽ എല്ലാവരും തുല്യർ ആണെന്നിരിക്കെ ചിലരെ മാത്രം ഇത്തരത്തിൽ അഭിസംബോധന ചെയ്യുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിരുന്നു.