തിരുവനന്തപുരം: മുതിർന്ന സിപിഐ എം നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. ഇവിടെ പൊതുദർശനം തുടരുകയാണ്. 2 മണിക്ക് ശേഷം ഭൗതിക ശരീരം ആലപ്പുഴയിലേക്ക് കൊണ്ട് പോകും.(Kerala Governor pays last tributes to VS Achuthanandan )
ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്യുതാനന്ദൻ ഇന്നലെ വൈകുന്നേരം അന്തരിച്ചു.