
തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് കേരള ഗവർണർ മുൻകൂർ അനുമതി നൽകി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് നിയമ സഭയിൽ അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകി. നേരത്തെ മുൻകൂർ അനുമതി നൽകാത്തതിനാൽ ഈ ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചതാണ്. ഈ മാസം 20നായിരിക്കും ഈ ബില്ലിന്‍റെ അവതരണം.
ചാൻസ്ലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാൻസ്ലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ബില്ലിൽ കൂടുതൽ അധികാരം നൽകുന്നു മുതലായ പരാതികൾ നേരത്തെ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവർണറോട് വിശദീകരണം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി നൽകിയത്.