Sanatana Dharma : 'സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനം വേണം, ഒപ്പം ഗോശാലയും': ഗവർണർ രാജേന്ദ്ര ആർലേക്കർ

ഇതിനായി ക്ഷേത്ര ദേവസ്വങ്ങൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Sanatana Dharma : 'സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനം വേണം, ഒപ്പം ഗോശാലയും': ഗവർണർ രാജേന്ദ്ര ആർലേക്കർ
Published on

കണ്ണൂർ : പുതുതലമുറയെ സനാതന ധർമ്മം പഠിപ്പിക്കണമെന്ന് പറഞ്ഞ് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇതിനായി ക്ഷേത്രങ്ങളിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (Kerala governor about promoting Sanatana Dharma)

അതോടൊപ്പം ഗോശാലയും സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറുടെ പ്രതികരണം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുന്ന അവസരത്തിലായിരുന്നു. ധർമ്മം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും, എല്ലാവരും ചെയ്യേണ്ട കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്കായി ക്ഷേത്രങ്ങളില്‍ ഗോശാലകള്‍ വേണമെന്നും, ഇതിനായി ക്ഷേത്ര ദേവസ്വങ്ങൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com