'കേരള സർക്കാർ കേന്ദ്രത്തിൻ്റെ ഇച്ഛയ്ക്ക് പ്രവർത്തിക്കുന്നു, CPM തൊഴിലാളി ലേബൽ അഴിച്ചുവെച്ചോ?': KC വേണുഗോപാൽ | Kerala government

സി.പി.എം. ബി.ജെ.പി.യോട് വിധേയത്വം കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു
Kerala government is working at the Centre's behest, says KC Venugopal
Updated on

തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡ് വിഷയത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ലേബർ കോഡ് നടപ്പിലാക്കുന്നതിൽ കേരള സർക്കാർ കേന്ദ്രത്തിന്റെ ഇച്ഛയ്ക്കാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Kerala government is working at the Centre's behest, says KC Venugopal)

ലേബർ കോഡ് നടപ്പിലാക്കുന്നത് മുന്നിൽ കണ്ടുകൊണ്ട് കേരളത്തിൽ നടപ്പിലാക്കിയ നടപടികൾ ഇതിന് തെളിവാണ്. ഒന്നിന് പുറകെ ഒന്നായി സി.പി.എം. ബി.ജെ.പി.യോട് വിധേയത്വം കാണിക്കുന്നു. 'തൊഴിലാളി പാർട്ടി എന്ന ലേബൽ സി.പി.എം. അഴിച്ചുവെച്ചോയെന്നും' കെ.സി. വേണുഗോപാൽ ചോദിച്ചു.

കേന്ദ്ര ലേബർ കോഡ് ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കരുതെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടി വിളിച്ച യോഗത്തിൽ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടത്. ലേബർ കോഡുകളുടെ കരട് ചട്ടങ്ങൾ സംസ്ഥാന സർക്കാർ 2021-ൽ വിജ്ഞാപനം ചെയ്തത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചട്ടങ്ങൾ രഹസ്യമാക്കി വെച്ചിട്ടില്ലെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ മറുപടി.

ചർച്ച കൂടാതെ കരട് വിജ്ഞാപനങ്ങൾ സംസ്ഥാന സർക്കാർ ഇറക്കിയതിൽ സി.ഐ.ടി.യു. അടക്കമുള്ള സംഘടനകൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കരട് ചട്ടങ്ങൾ തയ്യാറാക്കുക പോലും ചെയ്യരുതെന്ന് 2020-ലെ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. ഇങ്ങനെയിരിക്കെ 2021-ൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.ഐ. അനുകൂല എ.ഐ.ടി.യു.സി. ആവശ്യപ്പെട്ടു. കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിൽ മന്ത്രി കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

തൊഴിൽ 'കൺകറന്റ് പട്ടികയിൽ' ആയതിനാൽ സംസ്ഥാനത്തിന് പ്രത്യേക ചട്ടമോ നിയമമോ ഉണ്ടാക്കാനുള്ള സാധ്യത തേടണമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റ് പാസ്സാക്കി കേന്ദ്രം നടപ്പാക്കുന്ന ലേബർ കോഡായതിനാൽ, ഭരണഘടനാപരമായ പ്രശ്നം അടക്കം പരിശോധിക്കാൻ മുതിർന്ന അഭിഭാഷകരെയും കോഡിനെ എതിർക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും യൂണിയൻ നേതാക്കളെയും പങ്കെടുപ്പിച്ച് ഡിസംബർ 19-ന് ലേബർ കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com