തിരുവനന്തപുരം : ഇനിമുതൽ സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാനസൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്നിങ്ങനെ രേഖപ്പെടുത്തണമെന്ന് സർക്കാർ. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. (Kerala Government Circular about the use of respectful address )
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണിത്. സർക്കുലർ ഇറക്കിയിരിക്കുന്നത് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ആണ്.
ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും ചില കത്തിടപാടുകളിൽ ഇതുണ്ടാകാറില്ല. ഇതേത്തുടർന്നാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.