കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും 90,000 രൂപയിൽ താഴെയെത്തി. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെയാണ് ഈ മാറ്റം. നിലവിൽ ഒരു പവന് 89,800 രൂപയാണ് ഇന്നത്തെ വില.(Kerala Gold price lowered today, know about today's rate )
പവൻ ഇന്നലെത്തേക്കാൾ 520 രൂപ കുറഞ്ഞ് 89,800 രൂപ എന്ന നിലയിലും, ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ഒക്ടോബർ 28-നാണ് സ്വർണ്ണവില ആദ്യമായി 90,000-ൽ താഴെയെത്തിയത്. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വർദ്ധിച്ചതോടെ വില വീണ്ടും 90,000 കടന്ന് കുതിച്ചുയർന്നിരുന്നു.
കഴിഞ്ഞ പത്തുദിവസത്തിനിടെ പവൻ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബർ 30 മുതലായിരുന്നു വില കൂടാൻ തുടങ്ങിയത്. തുടർച്ചയായ ദിവസങ്ങളിൽ വില കൂടി 90,000 കടന്ന സ്വർണ്ണവിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്.