കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപ കൂടിയതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 11,500 രൂപയാണ്.( Kerala Gold price hiked today, Rs 280 increased)
ഈ മാസത്തെ വിലയിരുത്തൽ
ചൊവ്വാഴ്ച രാവിലെ സ്വർണ്ണവില ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടർന്ന് വില കുറയുന്ന പ്രവണതയാണ് ദൃശ്യമായത്.
ഇന്നലെ പവന് 93,280 രൂപയായിരുന്നെങ്കിലും, പിന്നീട് രണ്ട് തവണ വിലയിടിഞ്ഞ് 92,000 രൂപയിൽ താഴെ പോയിരുന്നു. ഈ മാസം സ്വർണ്ണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 86,560 രൂപയായിരുന്നു വില.