കേരളത്തിന് 48 സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചു: സന്തോഷ വാർത്ത പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ് | Seaplane

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പദ്ധതികളും സർക്കാർ തയ്യാറാക്കുന്നുണ്ട്
കേരളത്തിന് 48 സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചു: സന്തോഷ വാർത്ത പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ് | Seaplane
Published on

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകിക്കൊണ്ട്, സംസ്ഥാനത്തിന് 48 സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഏവിയേഷൻ വകുപ്പിൽ നിന്നാണ് ഈ റൂട്ടുകൾ അനുവദിച്ചുകിട്ടിയതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.(Kerala gets 48 seaplane routes, Minister shares good news)

നിലവിൽ സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചിട്ടുള്ള എയർലൈൻസുകൾ ഇന്ത്യ വൺ എയർ, മെഹൈർ, പി.എച്ച്.എൽ, സ്പൈസ് ജെറ്റ് എന്നിവയാണ്.

സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പദ്ധതികളും സർക്കാർ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. എൽ.ഡി.എഫ്. സർക്കാർ ബജറ്റിൽ സീ പ്ലെയിൻ പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്.

"ഡാമുകളിലൂടെയുള്ള സീ പ്ലെയിൻ പദ്ധതി ഭാവി കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com