Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'കേന്ദ്രം നൽകുന്ന ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ നിലവിൽ സാധ്യമാകൂ': സ്പെഷ്യൽ...

‘കേന്ദ്രം നൽകുന്ന ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ നിലവിൽ സാധ്യമാകൂ’: സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേരളം | Special educators

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്താൻ നിലവിൽ കഴിയില്ലെന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരെ സ്ഥിരപ്പെടുത്തുന്നത് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.(Kerala files affidavit in Supreme Court stating that special educators cannot be made permanent)

സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നിയമനം കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമാണ്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ നിലവിൽ സാധ്യമാകൂ. കേന്ദ്ര സർക്കാരിൽ നിന്ന് വിവിധ ഇനങ്ങളിലായി വലിയ തുകകൾ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പരിശീലിപ്പിക്കുന്ന അധ്യാപകരാണ് സ്‌പെഷ്യൽ എജ്യൂക്കേറ്റേഴ്‌സ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.