
തിരുവനന്തപുരം : കേരളത്തിൽ മഴക്കാലമെന്നാൽ പനിക്കാലമാണ്. ഇപ്പോഴും അതിനൊരു മാറ്റവുമില്ല. ഒരാഴ്ച്ചയായി പ്രതിദിനം പതിനായിരത്തിലേറെപ്പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടുന്നത്. (Kerala Fever Surge)
ഭൂരിഭാഗം പേർക്കും വൈറൽ പനിയാണ്. മിക്ക ജില്ലകളിൽ നിന്നും എലിപ്പനി, ഡെങ്കിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത് മുന്നൂറിലധികം പേരാണ്.
37 പേരാണ് ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി ബാധിച്ച് ഈ വർഷം 88 പേർ മരിച്ചു. 23 മരണങ്ങളും നടന്നത് ഈ മാസമാണ്.