Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaപത്രികാ പരിശോധന പൂർത്തിയായി; 985 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്, ഏറ്റവും കൂടുതൽ പേർ...

പത്രികാ പരിശോധന പൂർത്തിയായി; 985 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്, ഏറ്റവും കൂടുതൽ പേർ കൊടുവള്ളിയിൽ | Kerala Assembly Election 2026 Candidates

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി (Kerala Assembly Election 2026 Candidates). 269 സ്ഥാനാർത്ഥികളുടെ പത്രികകൾ വിവിധ സാങ്കേതിക കാരണങ്ങളാൽ തള്ളിയതോടെ മത്സരരംഗത്തുള്ളവരുടെ എണ്ണം 985 ആയി ചുരുങ്ങി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് (17 പേർ).
16 സ്ഥാനാർത്ഥികളുമായി തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നിൽ.പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കും. ഇതോടെ വിമത സ്ഥാനാർത്ഥികളെയും അപരന്മാരെയും പിൻവലിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മുന്നണികൾ.

പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിയുന്നതോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാർത്ഥി പട്ടികയും അവർക്ക് അനുവദിച്ച ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

News Summary:
Following the completion of the scrutiny process for the 2026 Kerala Assembly elections, 985 candidates remain in the fray. Out of the 1,254 total nominations filed, the Election Commission rejected 269 papers due to various technical reasons. Koduvally constituency currently tops the list with the highest number of candidates (17), followed by Thiruvananthapuram with 16. With the deadline for withdrawal of nominations ending tomorrow, major political fronts are engaged in last-minute efforts to pacify rebels and dummy candidates to solidify the final contest.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.