പുതുവത്സരത്തലേന്ന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം

പുതുവത്സരത്തലേന്ന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം
Updated on

ക്രിസ്മസ്പുതുവത്സര സീസണിൽ കേരളത്തിൽ റെക്കോർഡ് മദ്യവില്‍പ്പന. ഈ സീസണില്‍ 712.96 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം 697.05 കോടിയായിരുന്നു സംസ്ഥാനത്തെ വില്‍പ്പന. പുതുവത്സരത്തലേന്ന് കേരളം കുടിച്ചു തീര്‍ത്തത് 108 കോടി രൂപയുടെ മദ്യമാണെന്നാണ് വിവരം. ഇത്തവണ കുടിയില്‍ റെക്കോര്‍ഡിട്ടത് കൊച്ചിയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് പാലാരിവട്ടം രവിപുരം ഔട്ട്ലെറ്റിലാണ്. 92.31 ലക്ഷം രൂപയാണ് ഇവിടുത്തെ വരുമാനം. തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡ് ഔട്ട്‌ലെറ്റാണ് രണ്ടാമത്.

അതേസമയം, മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് തെലങ്കാന സംസ്ഥാനം.കഴിഞ്ഞ മാസം വിറ്റത് 3,500 കോടിയിലേറെ രൂപയുടെ മദ്യമാണ്. കൃത്യമായി പറഞ്ഞാൽ 3,805 കോടിയുടെ മദ്യം വിറ്റു.

Related Stories

No stories found.
Times Kerala
timeskerala.com