
തിരുവനന്തപുരം : ദേവസ്വം ബോർഡ് റിക്രൂട്ട്മെൻ്റ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ഗുരുതര തെറ്റ് ഉണ്ടായ സംഭവത്തിൽ വിശദീകരണവുമായി ബോർഡ് രംഗത്തെത്തി. (Kerala Devaswom Recruitment Board)
ഇവർ അറിയിച്ചത് പരീക്ഷയിൽ ശരിയുത്തരം ഇല്ലാതെ വരികയോ ഒന്നിലധികം ശരിയുത്തരങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അത്തരം ചോദ്യങ്ങൾ ഒഴിവാക്കിയ ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം പരിശോധിച്ച് മൂല്യനിർണ്ണയം നടത്തുകയാണ് പതിവെന്നാണ്.
വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ നടപടി ക്രമം ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷയിലും പാലിക്കുമെന്നും ഇവർ വ്യക്തമാക്കി.