കേരളാകോൺഗ്രസ് എം എൽഡിഎഫ് വിടുന്നു എന്നത് വ്യാജവാർത്ത: ജോസ് കെ. മാണി

കേരളാകോൺഗ്രസ് എം എൽഡിഎഫ് വിടുന്നു എന്നത് വ്യാജവാർത്ത: ജോസ് കെ. മാണി
Published on

ഡൽഹി: കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടുന്നെന്നത് വ്യാജവാർത്തയാണെന്ന് പാർട്ടി ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ്. കെ മാണി. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല. 60 വർഷത്തോളം കേരളരാഷ്ട്രീയത്തിൽ തിരുത്തൽ ശക്തിയായി നിന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എം. ഇത്തരമൊരു മുന്നണി മാറൽ വാർത്ത വളരെ ഗൗരവമുള്ളതാണ്.എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് പാർട്ടി. തങ്ങൾ യുഡിഎഫ് വിട്ടതല്ല യുഡിഎഫ് തങ്ങളെ പുറത്താക്കിയതാണ്. പരസ്യമായോ രഹസ്യമായോ തങ്ങൾ ഒരു ചർച്ചയുമില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com