കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പാർട്ടി ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും മുതിർന്ന നേതാക്കൾ. പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ, എൻ. ജയരാജ് തുടങ്ങിയവരാണ് അഭ്യൂഹങ്ങൾ തള്ളിയത്.(Kerala Congress M leaders attend steering committee meeting)
മുന്നണി മാറ്റം സംബന്ധിച്ച് കേരള കോൺഗ്രസ് നേതാക്കൾ ആരും ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിക്കുള്ളിൽ യാതൊരു വിധത്തിലുള്ള ആശയക്കുഴപ്പവുമില്ല. ഇപ്പോൾ കോൺഗ്രസിനുണ്ടായ മനംമാറ്റമാണ് പുറത്തുവരുന്നത്. പാർട്ടിയുടെ വളർച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തുന്നത്, എന്നാണ് റോഷി അഗസ്റ്റി പറഞ്ഞത്.
മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ അജണ്ടയിൽ പോലുമില്ലാത്ത കാര്യമാണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇക്കാര്യത്തിൽ നേരത്തെ തന്നെ വ്യക്തമായ തീരുമാനം പറഞ്ഞിട്ടുണ്ട്. എൽഡിഎഫിൽ പാർട്ടി സുരക്ഷിതമാണ് എന്നാണ് എൻ. ജയരാജ് പറഞ്ഞത്.