കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് എം. സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നായ പേരാമ്പ്രയ്ക്ക് പുറമെ നാദാപുരം, തിരുവമ്പാടി സീറ്റുകളിലും പാർട്ടി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.(Kerala Congress M demands a firm seat in Kozhikode)
കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് വിട്ടുനൽകിയപ്പോൾ പകരം സീറ്റ് നൽകാമെന്ന് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പുനൽകിയിരുന്നതായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് വ്യക്തമാക്കി. കുറ്റ്യാടിയിൽ കഴിഞ്ഞ തവണ നേരിട്ട പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ഇത്തവണ പേരാമ്പ്ര സീറ്റ് ലഭിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്.
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ആന്റണി രാജു അയോഗ്യനായതോടെ, തിരുവനന്തപുരം മണ്ഡലത്തിലും കേരള കോൺഗ്രസ് എം അവകാശവാദമുന്നയിച്ചിട്ടുണ്ട്.