തിരുവനന്തപുരം: മുതിർന്ന സിപിഐ എം നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. ഭൗതിക ശരീരം ഇവിടെയെത്തിക്കുമ്പോൾ തന്നെ ഇവരെല്ലാം സ്ഥലത്ത് ഉണ്ടായിരുന്നു. (Kerala CM Pinarayi Vijayan and other leaders pay last tributes to VS Achuthanandan )
ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്യുതാനന്ദൻ ഇന്നലെ വൈകുന്നേരം അന്തരിച്ചു. ഉച്ചയ്ക്ക് 2 മണി വരെ ഇവിടെ പൊതുദർശനം തുടരും. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഒടുവിൽ വൈകുന്നേരം മൂന്ന് മണിയോടെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തും.