
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം ജന്മദിനം(Kerala Chief Minister Pinarayi Vijayan). 1945 മേയ് 24 നാണ് അദ്ദേഹം ജനിച്ചത്. എന്നാൽ ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയന്റെ ജന്മദിനം 1945 മാർച്ച് 21നാണ്.
ഒന്നാം പിണറായി സർക്കാർ 2016 ൽ അധികാരത്തിലേറാൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസമാണ് അദ്ദേഹം അക്കാര്യം അറിയിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലെത്തിയിട്ട് ഒമ്പതു വർഷം പൂർത്തിയാകുകയാണ്.