
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അപരൻ ഹരിദാസൻ സിഐടിയു പ്രവർത്തകൻ. പഴയന്നൂരിൽ സിഐടിയുവിന്റെ ഫ്ലക്സ് ബോർഡിൽ ഹരിദാസന്റെ ചിത്രവും കണ്ടതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന് വോട്ട് അഭ്യർഥിച്ച് ബോർഡ് വെച്ച ശേഷമാണ് അപരൻ ഹരിദാസൻ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. വിവരം പുറത്ത് വന്നതോടെ ഹരിദാസൻ വീട്ടിൽ നിന്നും മുങ്ങി. കുടം ചിഹ്നത്തിലാണ് ഹരിദാസൻ മത്സരിക്കുന്നത്.